Skip to main content

കൺസ്യൂമർഫെഡ് ഓണച്ചന്ത: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

* 13 ഇനങ്ങൾക്ക് സർക്കാർ സബ്സിഡി

കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സ്റ്റാച്യുവിൽ ഇന്ന് (ആഗസ്റ്റ് 26) വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിആന്റണി രാജു എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.

ഓണവിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ചുനിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലാണ് കൺസ്യൂമർഫെഡ് ഓണച്ചന്തകൾ. ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാലുവരെ  ഓണച്ചന്തകൾ പ്രവർത്തിക്കും. ജില്ലയിൽ 16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 154 സഹകരണസംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ ആരംഭിക്കുന്നത്. ആന്ധ്ര ജയ അരികുറുവ അരിമട്ട അരിപച്ചരിപഞ്ചസാരഉഴുന്ന്ചെറുപയർകടലതുവരപ്പരിപ്പ്വൻപയർമുളക്മല്ലിവെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭിക്കും.

കേരളത്തിലെ വിവിധ സഹകരണ സംഘങ്ങൾ കേരകർഷകരിൽനിന്ന് നേരിട്ട് കൊപ്ര ശേഖരിച്ച് ഉൽപാദിപ്പിക്കുന്ന വിവിധ പേരിലുള്ള വെളിച്ചെണ്ണകളാണ് ഓണച്ചന്തകളിലൂടെ ജനങ്ങളിലേക്കെത്തുന്നത്. ദിനേശ്റെയ്ഡ്‌കോമിൽമ തുടങ്ങിയ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും പ്രത്യേകം വിലക്കുറവിൽ ലഭിക്കും. അതോടൊപ്പം തേയിലആട്ടമൈദറവഅരിപൊടികൾമസാലപ്പൊടികൾ തുടങ്ങിയവയും ബിരിയാണി അരിശർക്കരസേമിയപാലടഅരിയടചുവന്നുള്ളിസവാള എന്നിവയും പ്രത്യേകം വിലക്കുറവിൽ ലഭ്യമാകും.

നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം സർക്കാർ അംഗീകാരമുള്ള പ്രത്യേക ഏജൻസി പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയാണ് ഓണച്ചന്തകളിൽ വിപണനത്തിന് എത്തിക്കുന്നത്. ജില്ലയിലെ പൂജപ്പുരവെഞ്ഞാറമൂട് ഗോഡൗണുകളിൽ നിന്നുമാണ് സാധനങ്ങൾ ഓണചന്തകളിൽ എത്തിക്കുന്നത്. ഒരുദിവസം 75 പേർക്കാണ് നിത്യോപയോഗ സാധനങ്ങൾ ഓണച്ചന്തകളിൽനിന്ന് ലഭ്യമാകുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻ കാർഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ 15 ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴിയും പൊതുമാർക്കറ്റിനേക്കാൾ വിലകുറച്ച് നിത്യോപയോഗ സാധനങ്ങൾ ലഭിക്കും.

 

സബ്സിഡി സാധനങ്ങളുടെ വില

ജയ അരി (8 കിലോ) - 264കുറുവ അരി (8 കിലോ) - 264കുത്തരി (8 കിലോ) - 264പച്ചരി (രണ്ട് കിലോ) - 58പഞ്ചസാര (ഒരു കിലോ.) - 34.65ചെറുപയർ (ഒരു കിലോ) - 90വൻകടല (ഒരു കിലോ) - 65ഉഴുന്ന് (ഒരു കിലോ) - 90വൻപയർ (ഒരു കിലോ) - 70തുവരപ്പരിപ്പ് (ഒരു കിലോ) – 93മുളക് (ഒരു കിലോ) - 115.50മല്ലി (500 ഗ്രാം) - 40.95വെളിച്ചെണ്ണ (ഒരു ലിറ്റർ)- 349.

പി.എൻ.എക്സ് 4162/2025

date