Skip to main content

സപ്ലൈക്കോ ജില്ലാ ഓണം ഫെയറിന് നാളെ തുടക്കം

സപ്ലൈകോ മലപ്പുറം ജില്ലാ ഓണം ഫെയറിന് നാളെ (ഓഗസ്റ്റ് 26) തുടക്കമാകും. രാവിലെ 10.30 ന് മലപ്പുറം പെരിന്തല്‍മണ്ണ റോഡിലെ ഡാലിയ കെപിസ് അവന്യൂവില്‍ നടക്കുന്ന പരിപാടി ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണചന്തയുടെ ഫ്‌ലാഗ് ഓഫും അദ്ദേഹം നിര്‍വഹിക്കും. പി. ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിക്കും.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ആദ്യ വില്പന നിര്‍വഹിക്കും. സപ്ലൈകോയുടെ ഫെയറുകളില്‍ നിന്ന് 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ മറ്റു നിത്യോപയോഗ സാധനങ്ങളും വമ്പിച്ച വിലക്കുറവിലും ഓഫറിലും ലഭിക്കും. 1225 രൂപയുടെ സമൃദ്ധി ഓണക്കിറ്റ് 1000 രൂപയ്ക്കും 625 രൂപയുടെ മിനി സമൃദ്ധി ഓണക്കിറ്റ് 500 രൂപയ്ക്കും 305 രൂപയുടെ ശബരി സിഗ്‌നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും ലഭിക്കും. 500, 1000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡുകളും ഫെയറുകളിലൂടെ ലഭിക്കും. സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്ത നാളെ രാവിലെ 11.30ന് ഹാജിയാര്‍ പള്ളി, രണ്ടുമണിക്ക് സ്പിന്നിങ് മില്‍, മൂന്നുമണിക്ക് വട്ടിപ്പറമ്പ്, നാലുമണിക്ക് പാണക്കാട് എന്നിവിടങ്ങളില്‍ എത്തി വില്‍പ്പന നടത്തും.

 

date