Skip to main content

ജോബ് ഫെയര്‍ 29 ന് മലപ്പുറത്ത്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ ആഗസ്റ്റ് 29 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് നടക്കും.  നൂറിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന ജോബ് ഫെയറില്‍ ഡെലിവറി പാര്‍ട്ണര്‍, വീഡിയോ എഡിറ്റര്‍ ആന്‍ഡ് ക്യാമറ ഓപ്പറേറ്റര്‍, ട്യൂഷന്‍ അധ്യാപകര്‍, ഫാര്‍മസിസ്റ്റ്, ബില്ലിംഗ് സ്റ്റാഫ് എന്നീ ഒഴിവുകളുണ്ട്.

എസ്എസ്എല്‍സി/പ്ലസ്ടു/ഡിപ്ലോമ/ഡിഫാം അല്ലെങ്കില്‍ ബി.ഫാം/ബികോം/ അക്കൗണ്ടന്‍സി/ഡിഗ്രി/പിജി/ടിടിസി, ഐടിഐ തുടങ്ങിയ യോഗ്യതകളുള്ള പരിചയസമ്പന്നരോ അല്ലാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 0483 2734737, 8078428570

date