Skip to main content

കൂണ്‍ ഗ്രാമം പദ്ധതി: ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

വേങ്ങര നിയോജക മണ്ഡലത്തില്‍ ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ പദ്ധതി പ്രകാരം ഈ വര്‍ഷം നടപ്പാക്കുന്ന കൂണ്‍ഗ്രാമം പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഒതുക്കുങ്ങല്‍, അബ്ദുറഹ്‌മാന്‍ നഗര്‍, എടരിക്കോട്, കണ്ണമംഗലം, പറപ്പൂര്‍, ഊരകം, തെന്നല, വേങ്ങര പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് സെപ്റ്റംബര്‍ 10നകം കൃഷിഭവനുകളില്‍ അപേക്ഷിക്കാം. ചെറുകിട കൂണ്‍ ഉല്‍പാദന യൂണിറ്റ്, വന്‍കിട കൂണ്‍ ഉല്‍പാദന യൂണിറ്റ്, കൂണ്‍ വിത്ത് ഉല്‍പാദന യൂണിറ്റ്, കൂണ്‍ സംസ്‌കരണ യൂണിറ്റ്, പാക്ക് ഹൗസ്, തുടങ്ങിയവയ്ക്കുള്ള ആനുകൂല്യങ്ങളാണ് പദ്ധതി പ്രകാരം ലഭിക്കുക. ഫോണ്‍: 9383471694

date