ത്രിവത്സര ഡിപ്ലോമ കോഴ്സില്‍ ഒഴിവ്
ചേളാരി എ കെ എന്‍ എം ഗവ. പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന് നടക്കും. അഡ്മിഷന് എടുക്കാന്‍ താത്പര്യമുള്ള അപേക്ഷകര്‍ ആഗസ്റ്റ് 27ന് രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ ചേളാരിയിലെ പോളിടെക്നിക് കോളേജ് ഓഫീസില്‍ രജിസ്ട്രേഷന് എത്തണം. ത്രിവല്‍സര ഡിപ്ലോമ കോഴ്സുകളില്‍ (സയന്‍സ് ഗ്രൂപ്പില്‍ പ്ലസ്ടു/വിഎച്ച്എസ്ഇ കോഴ്സുകള്‍ പാസ്സായവര്‍ക്ക്, ഡിപ്ലോമ രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്ന ലാറ്ററല്‍ എന്‍ട്രി ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന് ലാറ്ററല്‍ എന്‍ട്രി റാങ്ക് ലിസ്റ്റില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അഡ്മിഷന് എടുക്കാന്‍ താത്പര്യമുള്ള അപേക്ഷകര്‍ ആഗസ്റ്റ് 27ന് രാവിലെ ഒന്‍പതിന് മുന്‍പായി ചേളാരിയിലെ പോളിടെക്നിക് കോളേജ് ഓഫീസില്‍ രജിസ്ട്രേഷന് എത്തിച്ചേരേണ്ടതാണ്. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0494 2401136, 9400006449.
- Log in to post comments