Skip to main content

അപേക്ഷ ക്ഷണിച്ചു

മീനച്ചിൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ 71-ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലെ വർക്കർ/ ഹെൽപ്പർ തസ്തികകളിലേയ്ക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 18-35 വയസുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്ലസ് ടു പാസായവർക്ക് വർക്കർ തസ്തികയിലേയ്ക്കും പത്താം ക്ലാസ് പാസായവർക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. 2025 ജൂൺ ഒന്നിന് 18 വയസ്സ് പൂർത്തീകരിക്കുകയും അതേ തീയതിയിൽ 35 വയസ് പൂർത്തിയാകുവാനും പാടില്ല. മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ അർഹരായ അപേക്ഷകൾ ഇല്ലെങ്കിൽ സമീപത്തുള്ള മറ്റു പഞ്ചായത്തുകളിൽ നിന്നും അപേക്ഷകൾ പരിഗണിക്കും. താൽപര്യമുള്ളവർ സെപ്റ്റംബർ 10 നകം അപേക്ഷിക്കണം. വിശദവിവരത്തിന് ളാലം ബ്ലോക്ക് വളപ്പിൽ പ്രവർത്തിക്കുന്ന ളാലം ശിശു വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 9188959700.

date