Post Category
ദ്വിദിന ശില്പശാല
സംസ്ഥാന യുവജന കമ്മീഷന് കോഡിനേറ്റര്‍മാരുടെ ദ്വിദിന ശില്പശാല ആഗസ്റ്റ് 27, 28 തീയതികളില്‍ തിരുവനന്തപുരം വെള്ളാര്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ സംഘടിപ്പിക്കും. ശില്പശാല 27ന് രാവിലെ 11 മണിക്ക് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ യുവജന കമ്മീഷന് ചെയര്മാന് എം. ഷാജര്‍ അധ്യക്ഷത വഹിക്കും. വിവിധ ജില്ലകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പരിശീലന പരിപാടിയില്‍ പങ്കെടുക്കും.
date
- Log in to post comments