Skip to main content

സംരംഭകത്വ നൈപുണ്യ വികസന പദ്ധതി

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾ ഉൾപ്പെട്ട കൂട്ടുത്തരവാദിത്ത സംഘങ്ങളിൽ (JLGs)/ വ്യക്തികളിൽ (Individuals) നിന്നും പശു വളർത്തൽ, ആട് വളർത്തൽ, തൂശനില മിനി കഫേ  (വനിതാ കൂട്ടുത്തരവാദിത്ത സംഘങ്ങളിൽ (JLGs) നിന്ന് മാത്രം) എന്നീ വായ്പാ പദ്ധതികൾക്ക് സംരംഭകത്വ നൈപുണ്യ വികസന പദ്ധതി (2025-26) യുടെ കീഴിൽ മൂലധന സബ്സിഡി ധനസഹായം നൽകുന്നു. അപേക്ഷകൾ ആഗസ്റ്റ് 27 മുതൽ സമർപ്പിക്കണം. അപേക്ഷാ ഫോമിനും മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കുമായി www.kswcfc.org സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.

പി.എൻ.എക്സ് 4198/2025

date