Skip to main content

ഡിസൈനൻ ഇന്റേൺഷിപ്പ്

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇൻഫർമാറ്റിക്സ് ഡിവിഷന്റെ എന്റെ കേരളം, വിജ്ഞാന കേരളം തുടങ്ങിയ പ്രോജക്ടുകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റൈപ്പന്റോടെ ഡിസൈനർ ഇന്റേൺഷിപ്പിനായി യോഗ്യതയുള്ളവർക്കായി വാക് ഇൻ ഇന്റർവ്യു നടത്തും. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് ക്യാമ്പസിൽ സെപ്റ്റംബർ 9ന് രാവിലെ 10.30 മുതൽ 1.30 വരെയാണ് ഇന്റർവ്യു. യോഗ്യതയുള്ളവർ തിരിച്ചറിയൽ രേഖയും യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം. അവസാന വർഷ പരീക്ഷ എഴുതിയ വിദ്യാർഥികൾ സ്ഥാപനത്തിലെ ഐ.ഡി കാർഡ് കൂടി ഹാജരാക്കണം. കൂടുതൽവിവരങ്ങൾക്ക്www.cdit.orgwww.careers.cdit.org, 9447589773.

പി.എൻ.എക്സ് 4199/2025

date