Skip to main content

ഡോ. ഡി ദേവിപ്രിയയ്ക്ക് എൻ എസ് എസ് സ്റ്റേറ്റ് ഓഫീസറുടെ ചുമതല

നാഷണൽ സർവീസ് സ്‌കീം സ്റ്റേറ്റ് ഓഫീസറുടെ താൽക്കാലിക ചുമതല ഡോ. ഡി ദേവിപ്രിയയ്ക്ക് നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.  ഡോ. ആർ എൻ അൻസറിന്റെ ആകസ്മിക വിയോഗത്തെത്തുടർന്നാണ് നിയമനം.

കൊല്ലം ശ്രീനാരായണ വനിതാകോളേജിൽ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. ദേവിപ്രിയ. നിലവിൽ നാഷണൽ സർവീസ് സ്‌കീം കൊല്ലം ജില്ലാ കോഡിനേറ്ററാണ് - മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

പി.എൻ.എക്സ് 4201/2025

date