Post Category
അഭിമുഖം ആഗസ്റ്റ് 29ന്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് 29ന് രാവിലെ 10ന് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. സെയിൽസ് ഡെവലപ്മെന്റ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, അസിസ്റ്റന്റ് സെയിൽസ് മാനേജർ, ഫിനാൻഷ്യൽ കോൺസൾട്ടന്റ്, അസിസ്റ്റന്റ് ബിസിനസ് മാനേജർ, സീനിയർ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് തസ്തികകളിലാണ് അഭിമുഖം. പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471-2992609, 8921916220.
പി.എൻ.എക്സ് 4202/2025
date
- Log in to post comments