Skip to main content

 എസ്.സി,എസ്.ടി സബ് ഓഫീസ് ഉദ്ഘാടനം ഒമ്പതിന്; സ്വാഗതസംഘം രൂപീകരിച്ചു

  സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസനകോര്‍പ്പറേഷന്‍ കുന്നത്തൂര്‍ താലൂക്ക് കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സബ് ഓഫീസ് ഉദ്ഘാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി   സ്വാഗതസംഘം രൂപീകരിച്ചു. ശാസ്താംകോട്ട മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സബ് ഓഫീസ്  സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 11 ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളു   ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം രൂപീകരണയോഗം കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ.     ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍  ജില്ലാ മാനേജര്‍  എസ്. നന്ദകുമാര്‍ അധ്യക്ഷനായി.    ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടില്‍ നൗഷാദ്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍   എസ്. വിധുമോള്‍, ജനപ്രതിനിധികള്‍, എസ്.സി പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാനായി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയും, കണ്‍വീനറായി ജില്ലാ മാനേജര്‍  എസ്. നന്ദകുമാരനേയും തിരഞ്ഞെടുത്തു.
 
 

date