Skip to main content

അവശ്യപത്രം ക്ഷണിച്ചു

   ജില്ലാ പഞ്ചായത്ത്   നടപ്പാക്കുന്ന വൃദ്ധരായ ക്യാന്‍സര്‍ രോഗികള്‍ക്ക് ‘ഭക്ഷണകിറ്റ് വിതരണം എസ് സി / ജനറല്‍ വിഭാഗങ്ങള്‍ക്ക്’ പദ്ധതിയിലേക്ക് അവശ്യപത്രം ക്ഷണിച്ചു. ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടതും, 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും, നിലവില്‍ ക്യാന്‍സര്‍ രോഗ ചികിത്സയിലുള്ള വയോജനങ്ങള്‍ക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പെട്ടവര്‍ റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്  (എ.പി.എല്‍ വിഭാഗം മാത്രം - വരുമാന പരിധി 1,00,000 രൂപ),  വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ആധാര്‍ പകര്‍പ്പ്) എന്നീ രേഖകളോടൊപ്പം നിലവില്‍ ക്യാന്‍സര്‍ ചികിത്സയിലാണെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.    എസ്.സി വിഭാഗത്തില്‍  ഉള്‍പ്പെടുന്നവര്‍ ജാതി സര്‍ട്ടിഫിക്കറ്റ് കൂടി ഉള്‍പ്പെടുത്തണം. ആവശ്യപത്രം സെപ്തംബര്‍ എട്ടിനുള്ളില്‍ ജില്ലാ സാമൂഹിക നീതി ഓഫീസ്/ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. ആവശ്യപത്രം മാതൃക ജില്ലാ പഞ്ചായത്ത് / ജില്ലാ സാമൂഹിക നീതി ഓഫീസ് / അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ലഭിക്കും.   കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പരിധിയിലുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0474- 2790971, 0474-2795198  
 

 

date