Skip to main content

അത്തച്ചമയ വേദിയിൽ ശ്രദ്ധ പിടിച്ച് പറ്റി മോക് പോളിംഗ് ബൂത്ത്

അത്തച്ചമയ വേദിയിൽ വോട്ട് ചെയ്യാൻ പഠിപ്പിച്ച് മോക് പോളിംഗ് ബൂത്ത്. തദ്ദേശ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പദ്ധതിയുടെ (ലീപ്) ഭാഗമായാണ് അത്തച്ചമയ വേദിയിൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. ജില്ലാ കളക്ടർ ജി. പ്രിയങ്ക തിരഞ്ഞെടുപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു. 

 

തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന യഥാർത്ഥ പോളിംഗ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളുമാണ് സാമ്പിൾ ബൂത്തിൽ സജ്ജീകരിച്ചിരുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ മാതൃകയിലാണ് ബൂത്ത്ഒരുക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പിൻ്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനും വോട്ടർമാരുടെ സംശയ നിവാരണവും ലക്ഷ്യമിട്ടായിരുന്നു മോക്ക് പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരുന്നത്. അത്തച്ചമയം കാണാനെത്തിയ നിരവധിപേർ വോട്ട് ചെയ്തായിരുന്നു മടങ്ങിയത്. 

 

നഗര മേഖലയിലും യുവാക്കൾക്കിടയിലും പിന്നാക്ക വിഭാഗങ്ങളിലും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാകാതെ മാറി നിൽക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇവർക്ക് ബോധവൽക്കരണം നൽകുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങളാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നേതൃത്വത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി നടക്കുന്നത്. ജില്ലാ കളക്ടറേറ്റിൽ ഒരുക്കിയിട്ടുള്ള മോക് പോളിംഗ് ബൂത്തിലും നിരവധി പേരാണ് എത്തുന്നത്.

date