Post Category
മാലിന്യം നീക്കം ചെയ്ത് കൃഷിക്ക് നിലമൊരുക്കി മരട് നഗരസഭ
മരട് നഗരസഭയുടേയും കൃഷിഭവന്റയും സംയുക്താഭിമുഖ്യത്തിൽ മാലിന്യക്കൂമ്പാരം നിറഞ്ഞ സ്ഥലം വൃത്തിയാക്കി പച്ചക്കറി കൃഷി ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെണ്ട, പാവൽ, വഴുതന, തക്കാളി, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്.
വൈസ് ചെയർപേഴ്സൺ അഡ്വ രശ്മി സനിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ റിയാസ് കെ മുഹമ്മദ്, ശോഭ ചന്ദ്രൻ, ബേബി പോൾ, റിനി തോമസ്, കൗൺസിലർമാരായ ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, ടി.എം അബ്ബാസ്, മിനി ഷാജി, ജയ ജോസഫ് , പത്മപ്രിയ വിനോദ്, കൃഷി ഓഫീസർ അഞ്ജലി ഭദ്ര ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.പി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments