Post Category
എം.ബി.എ സീറ്റ് ഒഴിവ്
നെയ്യാര്‍ ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ. (മുഴുവന്‍ സമയം) ബാച്ചിലെ ഒഴിവുളള സീറ്റുകളിലേക്ക് സെപ്തംബര്‍ മൂന്നിന് രാവിലെ 10 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുളള വിദ്യാര്‍ഥികള്‍ക്കും സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
യോഗ്യത: 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദം. പ്രവേശന പരീക്ഷ സ്‌കോര്‍ ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.kicma.ac.in tഫാണ്‍: 9496366741, 8547618290.
date
- Log in to post comments