Post Category
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2024-25 അധ്യയന വർഷത്തെ പഠന മികവിനുള്ള സ്കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 15 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷാ ഫോമുകൾ ജില്ലാ ഓഫീസിൽ നിന്നും കള്ള് വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ട്രേഡ് യൂണിയൻ ഓഫീസുകളിൽ നിന്നും ലഭിക്കും. ഫോൺ - 0484-2800581.
date
- Log in to post comments