മുതിർന്നവർക്കുള്ള ബിരുദ പഠനം; അപേക്ഷ 16 വരെ
സാക്ഷരതാമിഷൻ്റെ ഹയർ സെക്കൻഡറി തുല്യതാകോഴ്സ് വിജയിച്ച മുതിർന്ന പഠിതാക്കൾക്കുള്ള ബിരുദ പഠനത്തിന് സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വഴി സംസ്ഥാന സാക്ഷരതാ മിഷനാണ് പ്രായമായ പഠിതാക്കളുടെ ബിരുദ പഠനത്തിന് അവസരം നല്‍കുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്താണ് വാർഷിക പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി സാക്ഷരതാ മിഷനുമായി ചേർന്ന് ബിരുദപഠന പരിപാടി ഏറ്റെടുത്ത് നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷൻ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകാം.
സോഷ്യോളജി, ബികോം എന്നീ കോഴ്സുകളാണ് നിലവിൽ ആരംഭിക്കുന്നത്. നഗരത്തിലെ പ്രധാന കോളേജിലാണ് ക്ലാസുകൾ നടക്കുക. ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളിലുമായിരിക്കും ക്ലാസ്.
ബിപിഎൽ വിഭാഗത്തിൽപ്പെട്ടവരുടെ ഫീസ് ജില്ലാ പഞ്ചായത്ത് നൽകും. എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ടവർക്കും മത്സ്യത്തൊഴിലാളികൾക്കും ഫീസ് അടയ്ക്കേണ്ടതില്ല. മറ്റ് വിഭാഗത്തിൽപ്പെട്ടവർ നേരിട്ട് ഫീസ് അടച്ച് പദ്ധതിയുടെ ഭാഗമാകാം.
- Log in to post comments