Skip to main content

ജില്ലാ സ്പോർട്‌സ് കൗൺസിൽ തിരഞ്ഞെടുപ്പ് ഒക്ടോബർ ആറിന്

സെപ്റ്റംബർ 16 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം

 

 ജില്ലാ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ് ഒക്ടോബർ ആറിന് നടത്താൻ വിജ്ഞാപനം പുറത്തിറങ്ങി. സെപ്റ്റംബർ 10 മുതൽ 15 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ജില്ലാ വരണാധികാരിയുടെ( അസിസ്റ്റന്റ് രജിസ്ട്രാർ) ഓഫീസിൽ നിന്ന് രാവിലെ 11 മുതൽ അഞ്ചുവരെ നാമനിർദ്ദേശ പത്രിക ലഭിക്കുന്നതാണ്. നാമനിർദ്ദേശ പത്രികകൾ സെപ്റ്റംബർ 16 ന് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ വരണാധികാരിയുടെ ഓഫീസിൽ തപാൽ മുഖേനയോ ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസിൽ വച്ചിട്ടുള്ള പെട്ടിയിലോ നിക്ഷേപിക്കുകയോ ചെയ്യാവുന്നതാണ്.

 

2000- ലെ കേരള സ്പോർട്‌സ് ആക്ട‌് പ്രകാരമാണ് ജില്ലകളിൽ സ്പോർട്‌സ് കൗൺസിൽ രൂപീകരിക്കുന്നതിനായി വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 

 

മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്സ‌ൺമാരിൽ നിന്നും 

 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരിൽ നിന്നും ഒരാൾ വീതവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ എണ്ണം അൻമ്പതിൽ കുറവാണെങ്കിൽ മൂന്ന് പേരും അൻമ്പതിൽ കൂടതലാണെങ്കിൽ അഞ്ച് പേർ 

 എന്നിങ്ങനെ പ്രതിനിധികളെ ജില്ലാ സ്പോർട്‌സ് കൗൺസിലുകളിലേക്ക് തിരഞ്ഞെടുക്കുന്നതിനായാണ് വിജ്ഞാപനം . ഒക്ടോബർ ആറിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. 

 

ഫോൺ : 04712326644

date