Post Category
മിനി മാരത്തണ്‍ 17ന്
കേരള യൂറോപ്യന്‍ യൂണിയന് കോണ്‍ക്ലേവിന്റെ പ്രചാരണാര്‍ത്ഥം തിരുവനന്തപുരത്ത് സെപ്റ്റംബര്‍ 17ന് മിനി മാരത്തണ്‍ സംഘടിപ്പിക്കും. രാവിലെ 6 മണിക്ക് മുട്ടത്തറ പാലം മുതല്‍ കോവളം ജംഗ്ഷന് വരെ 10 കിലോമീറ്റര്‍ ദൂരമാണ് മാരത്തൺ.18 മുതല്‍ 60 വയസ്സു വരെയുള്ള വനിതകള്‍ക്കും പുരുഷന്മാര്ക്കും പങ്കെടുക്കാം.
രജിസ്ട്രേഷന് 17ന് രാവിലെ മുട്ടത്തറ പാലത്തിന് സമീപം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒന്നാം സമ്മാനം 10,000 രൂപ. രണ്ടും മൂന്നും സ്ഥാനത്തിന് 5000, 2500 എന്നിങ്ങനെയാണ് സമ്മാന തുക. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനുമായി ചേര്‍ന്നാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ഫോണ്‍: 0471-2450773.
date
- Log in to post comments