Post Category
ലോകായുക്ത സിറ്റിങ്
കേരള ലോകായുക്ത കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിങ് നടത്തും. കണ്ണൂരിൽ സെപ്റ്റംബർ 23നു രാവിലെ 10.30 ന് പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലും കോഴിക്കോട് 24നു രാവിലെ 10.30 ന് പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിലുമാണ് സിറ്റിങ്. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാർ, ഉപലോകായുക്ത ജസ്റ്റിസ് ഷെർസി വി. എന്നിവർ പരാതികൾ പരിഗണിക്കും. സിറ്റിങ് ദിവസങ്ങളിൽ നിശ്ചിത ഫോമിലുള്ള പുതിയ പരാതികൾ സ്വീകരിക്കും.
പി.എൻ.എക്സ് 4491/2025
date
- Log in to post comments