Skip to main content

എക്‌സൈസ് ഓഫീസര്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് 16, 17 തീയതികളില്‍

ആലപ്പുഴ ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 743/2024- നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍: 744/2024 - തസ്തികമാറ്റം വഴി) തസ്തികകളുടെ ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 16, 17 തീയതികളില്‍ രാവിലെ 5 മണി മുതല്‍ കണിച്ചുകുളങ്ങര- മാരാരിക്കുളം റോഡില്‍ നടത്തും. ഇതുമായി ബന്ധപ്പെട്ടുണ്ടാകാന്‍ സാധ്യതയുള്ള താത്കാലിക അസൗകര്യങ്ങളില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് കേരള പബ്ലിക് സര്‍വിസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date