Skip to main content

മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനം: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2025 ലെ ആയൂർവേദ / ഹോമിയോ / സിദ്ധ / യുനാനി / അഗ്രികൾച്ചർ / ഫോറസ്ട്രി / ഫിഷറീസ് / വെറ്ററിനറി / കോ ഓപ്പറേഷൻ ബാങ്കിംഗ് / ക്ലൈമറ്റ് ചെയ്ഞ്ച് എൻവയൺമെന്റൽ സയൻസ് / ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുളളത്) കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് മെമ്മോയിൽ കാണിച്ചിട്ടുളള ഫീസ് അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ അടച്ചതിനുശേഷം സെപ്റ്റംബർ 15 വൈകിട്ട് 4 മണിക്കകം പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക്www.cee.kerala.gov.inഫോൺ: 0471 – 2332120, 2338487.

പി.എൻ.എക്സ് 4498/2025

date