Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

        കഴക്കൂട്ടം വനിത ഗവ. ഐ.ടി.ഐ യിൽ സെക്രട്ടേറിയൽ പ്രാക്ടീസ് ഇംഗ്ലീഷ് ട്രേഡിൽ എസ്ഐയുസി നാടാർ വിഭാഗത്തിൽ സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. പ്രസ്തുത വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഇഡബ്ല്യുഎസ് വിഭാഗത്തിലെ ഉദ്യോഗാർഥികളെ പരിഗണിക്കുന്നതാണ്. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 16 രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2418317. 

പി.എൻ.എക്സ് 4500/2025

date