Skip to main content

മാതൃയാനം പദ്ധതിയിലേക്ക് വാഹനം ആവശ്യമുണ്ട്

അടിമാലി താലൂക്ക് ആശുപത്രിയിലെ മാതൃയാനം പദ്ധതിയിലേക്ക് ഒക്ടോബര്‍ മാസം മുതല്‍ 2026 സെപ്റ്റംബര്‍ മാസം വരെ വാഹനം നല്‍കുന്നതിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍  27ന് ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് തുറക്കുന്നതുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയുടെ ഓഫീസില്‍ നിന്നും അറിയാം. ഫോണ്‍: 04864 222670

 

date