Skip to main content

ഡേ കെയര്‍ സെന്റര്‍, വായനശാല, കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം 18ന്

 കൊല്ലം കോര്‍പറേഷന്‍ വാര്‍ഷിക പദ്ധതിയിലുള്‍പെടുത്തി നിര്‍മിച്ച  24-ാം (കോളേജ്) ഡിവിഷനിലെ ഡേ കെയര്‍ സെന്റര്‍, വായനശാല, കമ്മ്യൂണിറ്റി ഹാള്‍  സെപ്റ്റംബര്‍ 18ന് വൈകിട്ട് മൂന്നിന് മേയര്‍ ഹണി ബെഞ്ചമിന്‍ പറങ്കിമാംവിളയില്‍ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍ അധ്യക്ഷനാകും. സ്ഥിരംസമിതി അധ്യക്ഷരായ എസ് ഗീതാകുമാരി, എം സജീവ്, യു.പവിത്ര, സജീവ് സോമന്‍, സുജാ കൃഷ്ണന്‍, എ.കെ. സവാദ്, എസ്.സവിതാ ദേവി, കോര്‍പറേഷന്‍ സെക്രട്ടറി എസ്.എസ് സജി, സൂപ്രണ്ടിങ് എഞ്ചിനീയര്‍ ജെ. ഷാജി, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date