Skip to main content

അനധികൃത മത്സ്യബന്ധനം; രണ്ട് ബോട്ടുകള്‍ പിടികൂടി

 

മത്സ്യസമ്പത്തിന് വിഘാതമാകുന്ന രീതിയില്‍ ചെറുമത്സ്യങ്ങളെ പിടിച്ചതിനും നിയമാനുസൃതമല്ലാത്ത വല/പെലാജിക് നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനും ശ്രീ സന്നിധാനം എന്ന ബോട്ടും അനധികൃതമായി ഡബിള്‍ നെറ്റ് ഉപയോഗിച്ചും നിയമാനുസൃത അളവില്‍ കുറഞ്ഞ കോഡ് എന്‍ഡ് ഉപയോഗിച്ചും മത്സ്യബന്ധനം നടത്തിയ മുഹബ്ബത്ത് 3  എന്ന ബോട്ടും ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. ബേപ്പൂര്‍ ഹാര്‍ബറില്‍ നടത്തിയ പരിശോധനയിലാണ് ബോട്ടുകള്‍ പിടികൂടിയത്. ഇവക്ക് അഞ്ച് ലക്ഷം രൂപ പിഴയിട്ടു. 
ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ അസി. ഡയറക്ടര്‍ വി സുനീര്‍, ബേപ്പൂര്‍ മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോ. കെ വിജുല എന്നിവരുടെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിങ് ഫിഷറി സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഗാര്‍ഡ് ടി കെ രാജേഷ്, ഫിഷറി ഗാര്‍ഡുമാരായ ബിബിന്‍, സി ശ്രീരാജ്, സീ റസ്‌ക്യൂ ഗാര്‍ഡ് വിഗ്നേഷ്, ഗ്രൗണ്ട് റസ്‌ക്യൂ ഗാര്‍ഡ് വിശ്വജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്. പരിശോധന വരും ദിവസങ്ങളിലും തുടരും.

date