വനിതാ ശിശു വികസന വകുപ്പ് ഒ ആര്‍ സി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് മിഷന്‍ വാത്സല്യ പദ്ധതിക്ക് കീഴിലുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒ ആര്‍ സി (ഔവര്‍ റെസ്‌പോണ്സിബിലിറ്റി റ്റു ചില്‍ഡ്രന്‍) പദ്ധതിയുടെ ഭാഗമായ ജില്ലാ റിസോഴ്‌സ് സെന്റര്‍ വിദഗ്ദരുടെ (ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ കണ്‍സല്‍ട്ടന്റ്/എഡ്യൂക്കേറ്റര്‍, ഫാമിലി കൗണ്‍സിലര്‍, ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്/സ്പീച്ച് തെറാപ്പിസ്റ്റ്) പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍ ബ്ിരുദവും കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പോസ്റ്റിലേക്കും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി എഡ്/ രണ്ടുവര്‍ഷത്തെ ഡിപ്ലോമ, ഭിന്നശേഷിക്കാരുടെ മേഖലയില്‍ പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ പോസ്റ്റിലേക്കും സൈക്കോളജി/എം.എസ്.ഡബ്യു എന്നിവയില്‍ ഏതിലെങ്കിലും ബിരുദാന്തര ബിരുദവും ഫാമിലി കൗണ്‍സിലിംഗില്‍ മുന്‍പരിചയവുമുള്ളവര്‍ക്ക് ഫാമിലി കൗണ്‍സിലര്‍ പോസ്റ്റിലേക്കും റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച സ്പീച്ച് ആന്‍ഡ് ഹിയറിങ് സയന്‍സില്‍ ബിരുദം/ഒക്ക്യുപ്പേഷണല്‍ തെറാപ്പി ബിരുദമുള്ളവര്‍ക്ക് ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ്/സ്പീച്ച് തെറാപ്പിസ്റ്റ് പോസ്റ്റിലേക്കും അപേക്ഷിക്കാം.
- Log in to post comments