Skip to main content

വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷ തീയതി നീട്ടി

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് കണ്ണൂര്‍, കാസര്‍കോട്  ജില്ലയില്‍ നിന്നും അംഗത്വം എടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശാദായം  അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് 2025-26 വര്‍ഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ഒക്ടോബര്‍ 10 വരെ നീട്ടി. .എസ്.എസ്.എല്‍.സി പാസ്സായതിനു ശേഷം കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം. https://services.unorganisedwssb.org/index.php/home എന്ന  വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം അംഗത്വ കാര്‍ഡ് ,ബാങ്ക് പാസ്സ് ബുക്ക് (ഐ.എഫ് എസ്.സി   സഹിതം) എന്നിവയുടെ പകര്‍പ്പ് ചേര്‍ക്കണം. ഫോണ്‍ നമ്പര്‍- 0497 2970272.

date