Post Category
അക്ഷയ സംരംഭകർക്ക് പരിശീലനം നൽകി
എറണാകുളം അക്ഷയ ജില്ല ഓഫീസ്, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം എന്നിവ സംയുക്തമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അക്ഷയ സംരംഭകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസീൽദാർ ദിനേശ് കുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് സിയാദ് എന്നിവർ ക്ലാസ് എടുത്തു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, ജില്ല പ്രൊജക്റ്റ് മാനേജർ ചിഞ്ചു സുനിൽ, അക്ഷയ കോഡിനേറ്റർ ജിൻസി സി പി എന്നിവർ സംസാരിച്ചു. അക്ഷയ സംരംഭകർ, മറ്റ് ജീവനക്കാർ, അക്ഷയ ഓഫീസ് ജീവനക്കാർ എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
date
- Log in to post comments