Skip to main content

കെൽട്രോണിൽ ജേർണലിസം

അഡ്വാൻസ്ഡ് ജേർണലിസം ആൻഡ് മീഡിയ സ്ട്രാറ്റജീസ്, ജേർണലിസം ആൻഡ് മീഡിയ സ്ട്രാറ്റജീസ് എന്നിവയിൽ പി.ജി. ഡിപ്‌ളോമ, ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേർണലിസം ആൻഡ് മീഡിയ സ്ട്രാറ്റജീസ് എന്നീ കോഴ്സുകളിൽ പ്രവേശനത്തിന് കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ബിരുദം. പത്രപ്രവർത്തനം, ടെലിവിഷൻ ജേർണലിസം, ഓൺലൈൻ ജേർണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മാധ്യമപ്രവർത്തനം, വാർത്താ അവതരണം, ആങ്കറിങ്ങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, പി.ആർ, അഡ്വർടൈസിംഗ് എന്നിവയിലാണ് പരിശീലനം. തിരുവനന്തപുരം കെൽട്രോൺ സെന്ററിലാണ് അപേക്ഷ നൽകേണ്ടത്. അവസാന തീയതി സെപ്റ്റംബർ 25. വിലാസം: കെൽട്രോൺ നോളജ് സെന്റർ, സെക്കൻഡ് ഫ്ളോർ, ചെമ്പിക്കളം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട് -തിരുവനന്തപുരം 675014. ഫോൺ: 9544958182.

date