Post Category
ഫെസിലിറ്റേറ്റര്‍ നിയമനം
മാങ്കുളം ഗ്രാമപഞ്ചായത്തിലെ താളുങ്കണ്ടം സാമൂഹ്യ പഠനമുറിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് സെപ്റ്റംബര്‍ 15 ന് രാവിലെ 11 മണിക്ക് മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഉന്നത വിദ്യാഭ്യാസം, ബിഎഡ്/ ഡിഎഡ് ആണ് യോഗ്യത. 18 നും 35 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ വിദ്യാഭ്യാസയോഗ്യത, ജാതി, പ്രവ്യത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം. താളുങ്കണ്ടം പട്ടികവര്‍ഗനഗറില്‍ സ്ഥിരതാമസമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തില്‍ ബിരുദ യോഗ്യതയുളളവരെ പരിഗണിക്കും.
date
- Log in to post comments