Skip to main content

സ്റ്റാഫ് നഴ്‌സ് നിയമനം

 

പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

യോഗ്യത- സയന്‍സ് വിഷയത്തില്‍ പ്ലസ്ടു/ പ്രീഡിഗ്രി/ വി.എച്ച്.എസ്.ഇ കോഴ്‌സ് വിജയിച്ചിരിക്കണം/ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഡൊമസ്റ്റിക്ക് നേഴ്‌സിങ്ങില്‍ വി.എച്ച്.എസ്.ഇ. അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിങ് വിജയിച്ചിരിക്കണം / സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജനറല്‍ നേഴ്‌സിങിലും മിഡൈ്വഫറിയിലും മൂന്ന് വര്‍ഷത്തെ കുറയാത്ത കോഴ്‌സ് ജയിച്ചിരിക്കണം. പ്രായപരിധി 20-36 വയസ്. കേരള നേഴ്‌സസ് ആന്റ്മിഡൈ്വവ്‌സ് കൗണ്‍സിലില്‍ സ്ത്രീകള്‍ നേഴ്‌സസ് വൈഫായും പുരുഷന്‍മാര്‍ നേഴ്‌സായും രജിസ്റ്റര്‍ ചെയ്തിരിക്കണം.

 വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 23 വൈകുന്നേരം 5 മണിക്ക് മുന്‍പായി നേരിട്ടോ തപാല്‍ മുഖേനയോ പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി ഓഫീസില്‍ സമര്‍പ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. സെപ്റ്റംബര്‍ 26 രാവിലെ 9.30 എഴുത്ത് പരീക്ഷയും ഇന്റെര്‍വ്യൂവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04869 232 424.

 

date