Skip to main content

സംരംഭകത്വ ശില്‍പശാല നടത്തി

 

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സംരംഭകത്വ ശില്‍പശാല നടത്തി. വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭം പദ്ധതിയുടെ ഭാഗമായാണ് ശില്‍പശാല നടത്തിയത്. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പ്പശാല പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

ജനറല്‍, എസ്.സി വിഭാഗത്തിലെ വനിതകള്‍ക്ക് ഗ്രൂപ്പ് സംരംഭങ്ങള്‍ തുടങ്ങാന്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്വയം തൊഴില്‍ സംരംഭം. ബ്ലോക്ക് പഞ്ചായത്ത് ഈ പദ്ധതിയിലൂടെ ധനസഹായം നല്‍കും. ഓരോ പദ്ധതിക്കും അഞ്ച് ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്.  25 ശതമാനം ഗുണഭോക്തൃ വിഹിതമാണ്. ബാങ്കുകളുമായി സഹകരിച്ചാണ് ഗുണഭോക്തൃവിഹിതം കണ്ടെത്തുന്നത്. ഗ്രാമസഭകള്‍ മുഖേനയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.  ഇങ്ങനെ കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്കാണ് സംരംഭകത്വ ശില്‍പശാല നടത്തിയത്. നിലവില്‍ 500 ഓളം പേര്‍ സംരംഭം തുടങ്ങാന്‍ സന്നദ്ധരാണ്. കൂടുതല്‍ ഫണ്ട് വകയിരുത്തി മുഴുവന്‍ അപേക്ഷകരെയും പരിഗണിക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ശ്രമിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍ അറിയിച്ചു. വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭം എന്ന പദ്ധതി കഴിഞ്ഞ അഞ്ചുവര്‍ഷമായി പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കി വരുന്നു. 75 ശതമാനം സബ്സിഡിയോടുകൂടിയുള്ള പ്രോജക്ടില്‍ മുപ്പതോളം സംരംഭങ്ങള്‍ തുടങ്ങാനായി. നൂറോളം പേര്‍ ഇതിന്റെ ഭാഗമായി.

പരിപാടിയില്‍ വൈസ് പ്രസിഡന്റ് കെ.എ റഷീദ് അധ്യക്ഷനായി.വ്യവസായ വികസന ഓഫീസര്‍ വി.എസ് സുഹൈല്‍ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ ബഷീര്‍, ഷഫീന ഷുക്കൂര്‍, കെ ബിന്ദു കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ജസീല, കെ.അമീറുന്നിസ, വി.പി ലീല, ബി.ഡി.ഒ കെ പി സുപ്രഭ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date