ചിറ്റൂരില്‍ പുതിയ എക്സൈസ് കോംപ്ലക്സ് നിര്‍മാണം പുരോഗമിക്കുന്നു
ചിറ്റൂരില്‍ പുതിയ എക്സൈസ് കോംപ്ലക്സ് നിര്‍മാണം പുരോഗമിക്കുന്നു
ചിറ്റൂരിലെ പുതിയ എക്സൈസ് റേഞ്ച് ഓഫീസ് കെട്ടിടം നിര്‍മ്മാണം പുരോഗമിക്കുന്നു. വിവിധ എക്സൈസ് ഓഫീസുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലാണ് കെട്ടിടത്തിന്റെ രൂപകല്‍പ്പന. 2015-16 കേരള ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് പുതിയ എക്സൈസ് കെട്ടിടം നിര്‍മ്മാണം. 3.76 കോടി രൂപ വകയിരുത്തിയാണ് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്ലോറും മൂന്ന് നിലകളിലുമായി ആധുനിക സൗകര്യങ്ങളോടു കൂടി 1450 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മിക്കുന്നത്. താഴത്തെ നിലയില്‍ 326 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ വാഹന പാര്‍ക്കിങ്, ലോബി, ലോഞ്ച്, ശൗചാലയങ്ങള്‍, തൊണ്ടിമുതല്‍ സൂക്ഷിക്കാനുള്ള മുറി, ലിഫ്റ്റ്, പടിക്കെട്ടുകള്‍ എന്നിവയുണ്ടാകും. ഒന്നാം നിലയില്‍ 346 ചതുരശ്ര മീറ്ററില്‍ എക്സൈസ് റേഞ്ച് ഓഫീസിന് ആവശ്യമായ സൗകര്യങ്ങളും, ചെറിയ ലോക്കപ്പ് സൗകര്യവും ഒരുക്കും. രണ്ടാം നിലയില്‍ 346 ചതുരശ്ര മീറ്ററില്‍ ലോക്കപ്പ് സൗകര്യത്തോടുകൂടിയ എക്സൈസ് സര്‍ക്കിള്‍ ഓഫീസാണ് പ്രവര്‍ത്തിക്കുക. മൂന്നാം നിലയില്‍ 326 ചതുരശ്ര മീറ്ററില്‍ കോണ്‍ഫറന്‍സ് ഹാള്‍, വെയിറ്റിങ് ലോഞ്ച്, ശൗചാലയങ്ങള്‍ എന്നിവ സജ്ജീകരിക്കും. 86 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള നാലാം നിലയില്‍ ടെറസ് ഫ്ലോറില്‍ ജി.ഐ. ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര നിര്‍മിക്കും.
- Log in to post comments