Skip to main content

വാക്-ഇന്‍-ഇന്റര്‍വ്യൂ 29ന്

 

പാലക്കാട് ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 29ന് ജില്ലാ നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ നടക്കും. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, ആയുര്‍വേദ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്(ഹോമിയോപ്പതി), യോഗ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലാണ് നിയമനം. മള്‍ട്ടിപര്‍പ്പസ് വര്‍ക്കറിന് ഹയര്‍ സെക്കന്‍ഡറി വിജയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, എം എസ് ഓഫീസ് എന്നിവയാണ് യോഗ്യത. അഭിമുഖം രാവിലെ 10.30ന് നടക്കും. ആയുര്‍വേദ തെറാപ്പിസ്റ്റിന് ഡി.എ.എം.ഇ അംഗീകരിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. ചെറുതുരുത്തിയില്‍ നിന്ന് ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളെയും പരിഗണിക്കും. അഭിമുഖം രാവിലെ 11.30-ന് നടക്കും. ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഫാര്‍മസിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ നഴ്സ് കം ഫാര്‍മസിസ്റ്റ് (ഹോമിയോപ്പതി)/ തത്തുല്യമാണ് യോഗ്യത. അഭിമുഖം ഉച്ചയ്ക്ക് 12 ന് നടക്കും. യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ബി.എന്‍.വൈ.എസ്, ബി.എ.എം.എസ്, എം.എസ്.സി (യോഗ), എം.ഫില്‍(യോഗ), ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗയില്‍ ഉള്ള പി.ജി ഡിപ്ലോമ  അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഒരു വര്‍ഷത്തെ യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, വൈ.സി.ബി സര്‍ട്ടിഫിക്കേഷന്‍, എസ്.സി.ഒ.എല്‍.ഇ കേരള നടത്തിയ യോഗിക് സയന്‍സ് ആന്‍ഡ് സ്പോര്‍ട്സ് യോഗ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ എന്നിവയാണ് യോഗ്യത. അഭിമുഖം ഉച്ചയ്ക്ക് രണ്ടിന് നടക്കും. പ്രായപരിധി സെപ്റ്റംബര്‍ 15 ന് 40 വയസ്സില്‍ കവിയരുത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പാലക്കാട് കല്‍പ്പാത്തിയിലുള്ള ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ എത്തണമെന്ന് നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 7306433273.

 

date