കേരളോത്സവം 2025 : പുതുക്കോട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും പുതുക്കോട് ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2025-ന് പുതുക്കോട് സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ക്രിക്കറ്റ് മത്സരത്തോടെയാണ് ഈ വര്‍ഷത്തെ കായികോത്സവം തുടങ്ങിയത്. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബിനു കേരളോത്സവം ഉദ്ഘാടനം ചെയ്തു. കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാമത്സരങ്ങള്‍ സെപ്റ്റംബര്‍ 21 ന് മണപ്പാടം എന്‍.യു.പി.എസില്‍ നടക്കും. അന്നേദിവസം അത്‌ലറ്റിക്, കബഡി, വോളിബോള്‍ എന്നീ മത്സരങ്ങളും 22 ന് ഫൂട്ബോള്‍ മത്സരവും പുതുക്കോട് എസ്.ജെ.എച്ച്.എസ്.എസില്‍ നടക്കും.
പരിപാടിയില്‍ പുതുക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രന്‍ മാസ്റ്റര്‍, സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍മാരായ നസീമ സിറാജുദ്ദീന്‍, സുനിതകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.ബിനീഷ്, ആര്‍. ശ്രീജിത്ത്, ദിവ്യ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments