Skip to main content

അധ്യാപക നിയമനം

പാലക്കാട്, മരുതറോഡ് ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട്, അഗളി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ താല്‍കാലികമായാണ് നിയമനം. എം.എ, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 18 രാവിലെ 10.30ന് പാലക്കാട്, മരുതറോഡ് ഗവ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2572038, 9447522338

 

date