Skip to main content

വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക്  ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 39,300-83,000  ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.

നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മേലധികാരി മുഖേന നിരാക്ഷേപപത്രം സഹിതം മെമ്പർ സെക്രട്ടറികേരള വനിതാ കമ്മീഷൻപി.എം.ജിപട്ടം.പി.ഒതിരുവനന്തപുരം 695004 എന്ന വിലാസത്തിൽ സെപ്റ്റംബർ 30 നകം ലഭ്യമാക്കണം.

പി.എൻ.എക്സ് 4573/2025

date