Skip to main content

നന്ദിയോട് സി.എച്ച്.സിയില്‍ പുതിയ ഐ.പി/ഒ.പി ബ്ലോക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍

 

നന്ദിയോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ (സി.എച്ച്.സി.) പുതിയ ഐ.പി./ഒ.പി. ബ്ലോക്കിന്റെ ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തീകരണത്തിലേക്ക്. ചിറ്റൂര്‍ എം.എല്‍.എയും വൈദ്യുത വകുപ്പ് മന്ത്രിയുമായ  കെ. കൃഷ്ണന്‍കുട്ടിയുടെ പ്രത്യേക ഇടപെടലിനെ തുടര്‍ന്നാണ് 300 ലക്ഷം രൂപ അനുവദിച്ച് പുതിയ ബ്ലോക്ക് നിര്‍മിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് തുക വകയിരുത്തിയിട്ടുള്ളത്. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം ഘട്ടത്തില്‍ 640 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ആദ്യനിലയാണ് പൂര്‍ത്തിയാക്കുന്നത്. അത്യാഹിത വിഭാഗം, ഫാര്‍മസി, നഴ്സ് സ്റ്റേഷന്‍, ചികിത്സാ-ഇന്‍ജക്ഷന്‍ റൂമുകള്‍, കോള്‍ഡ് ചെയിന്‍ റൂം, കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, വിശാലമായ കാത്തിരിപ്പ് സ്ഥലങ്ങള്‍, ശുചിമുറികള്‍, സ്റ്റോര്‍ റൂമുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ആദ്യനിലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.

date