Skip to main content

കാരമല ചില്‍ഡ്രന്‍സ് ആന്‍ഡ് അഡ്വഞ്ചര്‍ പാര്‍ക്ക് ഉദ്ഘാടനം ഇന്ന്   മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും

 

 

കാരമല ചില്‍ഡ്രന്‍സ് ആന്‍ഡ് അഡ്വഞ്ചര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം ഇന്ന് ( സെപ്റ്റംബര്‍ 13) വൈകീട്ട് നാലിന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി  പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

 

ജില്ലാ ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപയും, തരൂര്‍ ഗ്രാമപഞ്ചായത്ത് 33.5 ലക്ഷം രൂപയും, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപയും ചെലവഴിച്ചാണ് പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പരിപാടിയില്‍ പി പി സുമോദ് എം.എല്‍.എ അധ്യക്ഷനാകും. കെ.രാധാകൃഷ്ണന്‍ എം.പി, കെ.ഡി പ്രസേനന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോള്‍, മുന്‍ എം.എല്‍.എ വി. ചെന്താമരാക്ഷന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആകും.

 

date