Skip to main content

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: തൊഴിലാളികളുടെ മക്കള്‍ക്കുള്ള ലാപ് ടോപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്‍കി വരുന്ന ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ നിന്നും 2025-26 വര്‍ഷത്തെ ലാപ് ടോപ്പിന് അര്‍ഹതപ്പെട്ടവര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. കേരള- കേന്ദ്ര സര്‍ക്കാര്‍ എന്‍ട്രന്‍സ് മുഖേന 2025-26 വര്‍ഷം സര്‍ക്കാര്‍ /സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ എം ബി ബി എസ്, ബി.ടെക്ക്, എം.ടെക്ക്, ബി എ എം എസ്, ബി ഡി എസ്, ബി വി എസ് സി&എ എച്ച്, ബി ആര്‍ക്ക്, എം ആര്‍ക്ക്, പി ജി ആയുര്‍വേദ, പി ജി ഹോമിയോ, ബി എച്ച് എം എസ്, എം ഡി, എം ഡി എസ്, എം വി എസ് സി&എ എച്ച്, എം ബി എ., എം സി എ, ബി എസ് എം എസ്, ബി യു എം എസ്, ബി എസ് സി അഗ്രിക്കള്‍ച്ചര്‍, ബി എസ് സി ഫോറസ്ട്രി (ഹോണേഴ്‌സ്) ബി എസ് സി എൻവയോൺമെൻ്റൽ സയന്‍സ് & ക്ലൈമറ്റ് ചേയ്ഞ്ച്(ഹോണേഴ്‌സ്), ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്, ബി ഫാം എന്നീ കോഴ്‌സുകളില്‍ 2025-26 വര്‍ഷം ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്.

ഒക്ടോബര്‍ 15 ന് മുമ്പായി ആലപ്പുഴ ജില്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

വിശദ വിവരങ്ങൾ ട്രേഡ് യൂണിയന്‍ ഓഫീസുകളില്‍ നിന്നും ആലപ്പുഴ ജില്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0477-2267751.

date