Post Category
പാലയാട് സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള 21 ന്
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ''വിജ്ഞാന കേരളം'' പദ്ധതിയുടെ ഭാഗമായി, അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള സെപ്റ്റംബര്‍ 21 ന് രാവിലെ 9.30 മുതല്‍ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കും. https://forms.gle/6JExSscins83qv3w9 ലിങ്ക് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും സഹിതം അന്നേദിവസം പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഹാജരാകണം. തൊഴില്‍ അവസരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9495999712
date
- Log in to post comments