Skip to main content

മിച്ചഭൂമി ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചു

തലശ്ശേരി താലൂക്കിലെ പോത്തന്‍ ജോസഫ് ആന്‍ഡ് സണ്‍സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമി, മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ തലശ്ശേരി ലാന്‍ഡ് ബോര്‍ഡ് നടപടികള്‍ ആരംഭിച്ചു. തൃപ്പങ്ങോട്ടൂര്‍ അംശം പൊയിലൂര്‍ ദേശത്ത് റീ സര്‍വേ നമ്പര്‍ 272, 273, 275/1എ, 278 ല്‍ ഉള്‍പ്പെട്ട 741.91 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. ഈ ഭൂമിക്ക് കൈവശക്കാരുണ്ടെങ്കില്‍ അവര്‍ക്ക് അപേക്ഷ നല്‍കാന്‍ ഒരു മാസം സമയം അനുവദിക്കുകയും അപേക്ഷ തീര്‍പ്പാകുന്നതുവരെ ആയവരെ ഒഴിവാക്കി ബാക്കി ഭൂമി ഏറ്റെടുത്ത് സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുവാന്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ഇ ഷറഫുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തലശ്ശേരി തഹസില്‍ദാറെ ചുമതലപ്പെടുത്തി. താലൂക്ക് ലാന്‍ഡ് ബോര്‍ഡ് യോഗത്തില്‍ തഹസില്‍ദാര്‍ എം വിജേഷ്, സി വിജയന്‍, എം മഹേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date