പോഷന്‍ മാസാചാരണത്തിന് തുടക്കമായി
വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എട്ടാമത് പോഷന്‍ മാസാചാരണം (പോഷന്‍ മാ) 2025 പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ബാലഗോപാലന്‍ നിര്‍വഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സജീഷ് അധ്യക്ഷനായി.
ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദാമോദരന്‍, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ മജീദ്, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അനീഷ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ ദേന ഭരതന്‍, ജില്ലാതല ഐ സി ഡി എസ് സെല്‍ സീനിയര്‍ സൂപ്രണ്ട് അമര്‍നാഥ, എടക്കാട് ശിശു വികസന പദ്ധതി ഓഫീസര്‍ നിഷ, സി.എ ബിന്ദു എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പോഷകാഹാര പ്രദര്‍ശന മേളയും പോഷന്‍ റാലിയും നടന്നു.
- Log in to post comments