Post Category
സര്‍ജന്റ് തസ്തിക: അളവെടുപ്പും അഭിമുഖവും 24 ന്
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ സര്‍ജന്റ് (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പര്‍: 289/2024), സര്‍ജന്റ് (തസ്തിക മാറ്റം വഴിയുള്ള നിയമനം) (കാറ്റഗറി നമ്പര്‍: 290/2024) തസ്തികകളിലേക്ക് 2025 മെയ് 28ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും അഭിമുഖവും സെപ്റ്റംബര്‍ 24 ന് പി എസ് സി കോഴിക്കോട് മേഖല ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലഭ്യമായിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സല് സഹിതം അഭിമുഖത്തിന് ഹാജരാകണം.ഫോണ്‍: 0483- 2734308.
date
- Log in to post comments