Skip to main content

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും പരിശീലന കോഴ്സ്: അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കുമായി കെല്‍ട്രോണിന്റെ കുറ്റിപ്പുറം, എടപ്പാള്‍ സെന്ററില്‍  പുനരധിവാസ പരിശീലന കോഴ്സ് സംഘടിപ്പിക്കും. മൂന്നുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ മൊബൈല്‍ ടെക്നോളജിയിലാണ് പരിശീലനം നല്‍കുന്നത്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04832 734932.

 

date