Skip to main content

ഡാക് അദാലത്ത് 25ന്

മഞ്ചേരി ഡിവിഷണല്‍  ഡാക് അദാലത്ത് സെപ്റ്റംബര്‍ 25ന് രാവിലെ 11 ന് മഞ്ചേരി ഡിവിഷണല്‍ പോസ്റ്റല്‍ സൂപ്രണ്ടന്റ്   ഓഫീസില്‍ നടക്കും. മഞ്ചേരി പോസ്റ്റല്‍ ഡിവിഷന് കീഴിലെ തപാല്‍ ഓഫീസുകള്‍ നല്‍കുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സെപ്റ്റംബര്‍ 22ന് മുമ്പ് 'പോസ്റ്റല്‍ സൂപ്രണ്ടന്റ്, മഞ്ചേരി ഡിവിഷന്‍, മഞ്ചേരി 676121' എന്ന വിലാസത്തില്‍ അയക്കാം. പരാതികള്‍ അയക്കുന്ന കത്തുകളുടെ പുറത്ത് ഡിവിഷണല്‍ ഡാക്ക് അദാലത്ത്, സെപ്റ്റംബര്‍ 2025'  എന്നു രേഖപ്പെടുത്തണം. പരാതി നല്‍കിയവര്‍ നിശ്ചിത സമയത്ത് നേരിട്ട് ഹാജരാവണം.

 

date