‘ചാർലി ചാപ്ലിൻ ജീവിതവും കലയും’ പ്രകാശനം ചെയ്തു
* കേരള ഭാഷാ ഇൻസ്റ്റിറ്റിയുട്ട് മാർ ഇവാനിയോസ് കോളെജിൽ സെമിനാറും പുസ്തകപ്രകാശനവും നടത്തി
പി.ജി. സദാനന്ദൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റിയുട്ട് പ്രസിദ്ധീകരിച്ച 'ചാർലി ചാപ്ലിൻ ജീവിതവും കലയും' എന്ന പുസ്തകപ്രകാശനവും ഏകദിനസെമിനാർ ഉദ്ഘാടനവും തിരുവനന്തപുരം നാലാഞ്ചിറ മാർ ഇവാനിയോസ് കോളെജ് സെമിനാർ ഹാളിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ നിർവഹിച്ചു. അഭിനേത്രി മല്ലിക സുകുമാരൻ പുസ്തകം ഏറ്റുവാങ്ങി. മാർ ഇവാനിയോസ് കോളെജ് മലയാളവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനായി. മാർ ഇവാനിയോസ് കോളേജ് വൈസ് പ്രിൻസിപ്പാൾ രവ.ഫാദർ വിൻസി വർഗീസ് ആമുഖഭാഷണം നടത്തി. അഭിനേതാവും അധ്യാപകനുമായ ഡോ. ടി. ആരോമൽ പുസ്തകം പരിചയപ്പെടുത്തി. മലയാളവിഭാഗം അധ്യാപിക ഡോ. രേഷ്മ കെ.ആർ., പി.ജി. സദാനന്ദൻ എന്നിവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റിയുട്ട് അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ സ്വാഗതവും മലയാളവിഭാഗം അധ്യക്ഷ ഡോ. സജിത ബി. എൽ. നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന 'ചാർളി ചാപ്ലിൻ മാനവികതയുടെ തെരുവുവെളിച്ചം' എന്ന സെഷനിൽ ചലച്ചിത്ര നിരൂപകൻ പി. പ്രേമചന്ദ്രൻ വിഷയാവതരണം നടത്തി സംസാരിച്ചു. 'ചിരിയുടെ പൊരുളും ചേരുവകളും മലയാളസിനിമയിലെ ഹാസ്യാഖ്യാനങ്ങൾ' എന്ന സെഷനിൽ ചലച്ചിത്ര നിരൂപകൻ ഡോ. ശിവകുമാർ ആർ. പി. വിഷയാവതരണം നടത്തി സംസാരിച്ചു. മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ടോജി വർഗീസ് ടി., ഡോ. ദീപ മേരി ജോസഫ് എന്നിവർ മോഡറേറ്റർമാരായി. കേരള ഭാഷാ ഇൻസ്റ്റിറ്റിയുട്ട് സബ് എഡിറ്റർ ശ്രീരാജ് കെ. വി. നന്ദി പറഞ്ഞു. തുടർന്ന് 2. 30 മുതൽ ചാർളി ചാപ്ലിന്റെ 'ദ കിഡ്' എന്ന ചലച്ചിത്രപ്രദർശനവുമുണ്ടായി.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ വായനക്കാർക്കരികിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തനമാരംഭിച്ച കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഞ്ചരിക്കുന്ന പുസ്തകശാല കോളേജിൽ എത്തിയത് വായനക്കാർക്ക് പുസ്തകങ്ങൾ വാങ്ങാനുള്ള സുവർണാവസരമായി.
പി.എൻ.എക്സ് 4595/2025
- Log in to post comments