Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്ക് ന്യൂമാഹി വില്ലേജിൽപ്പെട്ട ശ്രീ പരിമഠം ദുർഗാ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റികളാകുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ ഒമ്പതിന് വൈകിട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോറം പ്രസ്തുത ഓഫീസിൽ നിന്നും www.malabardevaswom.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും. 
 

date